Monday, May 6, 2024
HomeIndiaപ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോണ്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോണ്‍; അന്വേഷണം ആരംഭിച്ച്‌ പോലീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം ഡ്രോണ്‍ കണ്ടതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന എലൈറ്റ് ഫോഴ്‌സായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡ്രോണ്‍ കണ്ടതായി പോലീസിനെ അറിയിച്ചത്.

ഇതേതുടര്‍ന്ന് ഡല്‍ഹി പോലീസ് ഡ്രോണ്‍ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ ഇതുവരെ ഇതു സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഡല്‍ഹിയില്‍ അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വസതി. ഇവിടെ ഡ്രോണുകള്‍ പറപ്പിക്കാന്‍ അനുവാദമില്ല. ഇത് നോ ഫ്‌ലൈ സോണ്‍ അഥവാ നോ ഡ്രോണ്‍ സോണ്‍ ആണ്. ഈ സ്ഥലത്താണ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഡ്രോണ്‍ പറത്തിയത്.

അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണുകള്‍ പറക്കുന്നത് തടയാന്‍ ആന്റി ഡ്രോണ്‍ സംവിധാനമുണ്ട്. അവിടെയാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. എന്തിനാണ് ഈ മേഖലയിലൂടെ ഡ്രോണ്‍ പറത്തിയതെന്നും ആരാണ് പറത്തിയതെന്നുമുള്ള വിവരങ്ങളാണ് ഇനി പോലീസ് കണ്ടെത്തേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular