Saturday, May 18, 2024
HomeGulfറിയാദ് വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് ഉയര്‍ത്തി; മണിക്കൂറിന് 10 റിയാല്‍

റിയാദ് വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് ഉയര്‍ത്തി; മണിക്കൂറിന് 10 റിയാല്‍

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് ഉയര്‍ത്തി. മണിക്കൂറിന് അഞ്ചര റിയാലില്‍ നിന്നും 10 റിയാലായാണ് കൂട്ടിയത്.

പാര്‍ക്കിങ് അനുബന്ധ സേവനങ്ങള്‍ക്കുള്ള ഫീസും ഉയര്‍ത്തിയിട്ടുണ്ട്. ആഭ്യന്തര സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യുന്ന അഞ്ചാം നമ്ബര്‍ ടെര്‍മിനലിലെ കുറഞ്ഞ സമയത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പാര്‍ക്കിങ്ങിനും അന്താരാഷ്ട്ര ടെര്‍മിനലുകളിലെ പാര്‍ക്കിങ്ങിനും മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്. ഒരു മണിക്കൂറിന് 10 റിയാല്‍ നല്‍കണമെങ്കില്‍ ഒരു ദിവസം മുഴുവൻ പാര്‍ക്ക് ചെയ്യാൻ 130 റിയാല്‍ ഒടുക്കിയാല്‍ മതി.

അന്താരാഷ്ട്ര ടെര്‍മിനലിലെ പാര്‍ക്കിങ്ങിന് 48 മണിക്കൂര്‍ പിന്നിട്ടാല്‍ പിന്നീടുള്ള ദിവസങ്ങള്‍ക്ക് പ്രതിദിനം 40 റിയാല്‍ തോതില്‍ നല്‍കിയാല്‍ മതി. ദീര്‍ഘകാല പാര്‍ക്കിങ്ങിനും മണിക്കൂറിന് 10 റിയാലാണ് നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാല്‍ വരെ മാത്രമേ നല്‍കേണ്ടതുള്ളൂ. വാരാന്ത്യ ദിവസങ്ങളിലും രാത്രിയിലും പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഇതാണ് ഏറ്റവും അനുയോജ്യം. എല്ലാ പാര്‍ക്കിങ് ഏരിയകളും ടെര്‍മിനലുകളോട് വളരെ അടുത്താണ്. അഞ്ച് മിനുട്ടിനുള്ളില്‍ നടന്നെത്താൻ കഴിയുന്ന ദൂരത്തിലാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular