Friday, May 17, 2024
HomeIndiaചന്ദ്രയാന്‍ 3: ജൂലായ് 14 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച്‌ ടെലികോം ഡിവിഷന്‍

ചന്ദ്രയാന്‍ 3: ജൂലായ് 14 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച്‌ ടെലികോം ഡിവിഷന്‍

ബംഗളൂരു: ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീഹരിക്കോട്ടയിലെ ടെലികോം ഡിവിഷന്‍ തിങ്കളാഴ്ച മുതല്‍ വിക്ഷേപണ ദിവസം വരെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിന് ചുറ്റുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു.

വിക്ഷേപണത്തിന് മുമ്ബുള്ള അവശ്യ പരിശോധനകള്‍ക്ക് ആവശ്യമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആശയവിനിമയ ലൈനുകള്‍ സംരക്ഷിക്കുന്നതിനാണ് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

‘ജൂലായ് 14ന് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപണം നടത്തുന്നത്. ഈ സമയത്ത് തടസ്സങ്ങളില്ലാതെ സുസ്ഥിരമായ ആശയവിനിമയം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്’- ടെലികോം ഡിവിഷനെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രത്തിലേക്കുള്ള ആശയവിനിമയ സംവിധാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ബി എസ് എന്‍ എല്ലിനാണ്. എന്‍ എച്ച്‌ 5 (ചെന്നൈ-പെരമ്ബൂര്‍-ഗുമ്മിടിപ്പൂണ്ടി), എന്‍ 205 (ചെന്നൈ-തിരുവള്ളൂര്‍), എസ് 56 (പെരമ്ബൂര്‍-പൊന്നേരി), എസ് എച്ച്‌ 50 (തിരുവള്ളൂര്‍-ഉത്തുകോട്ട) തുടങ്ങിയ പ്രദേശത്തെ പ്രധാന റോഡുകളിലൂടെയാണ് ഇവ കടന്നു പോകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular