Saturday, May 18, 2024
HomeIndiaവിവാദവുമായി ബിജെപി രാഹൂല്‍ മയക്കുമരുന്നിനടിമ

വിവാദവുമായി ബിജെപി രാഹൂല്‍ മയക്കുമരുന്നിനടിമ

രാഹൂല്‍ഗാന്ധിയെ ഇടിച്ചു താഴ്ത്തി  സംസാരിക്കുന്നതു ബിജെപിക്കൊരു ഹരമാണ്. എത്ര തരംതാഴ്ന്ന പ്രസംഗം നടത്തിയാലും ബിജെപി നേതൃത്വം  തള്ളിപ്പറയില്ലെന്ന ചങ്കുറപ്പാണ് ഇതിനു പിന്നിലുള്ളത്. അതു പോലെ തന്നെയാണ്  മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും. ഇതിനും യാതൊരു   എതിര്‍പ്പും നേതൃത്വം സ്വീകരിക്കാറില്ല. പകരം  നേതൃത്വം പൂര്‍ണ പിന്തുണ നല്‍കും.  ഇത്തരമൊരു സാഹചര്യത്തിലാണ് രാഹൂല്‍ഗാന്ധി നേരിടുന്നത്.  വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും, രാഹുലിന് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്നും നളിന്‍ ആരോപിച്ചു. മയക്കുമരുന്ന് ഇടപാടുകാരുമായി രാഹുലിന് അടുത്ത ബന്ധമുണ്ട്. രാഹുല്‍ഗാന്ധി മയക്കുമരുന്ന് കച്ചവടക്കാരനെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. പല മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹുബ്ബി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമര്‍ശം. അതേസമയം രാഹുലിനെതിരെ നളിന്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദമായിരുന്നു. എന്നാല്‍ ട്വീറ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ ‘അങ്കുതാ ഛാപ്’എന്ന പ്രയോഗം നടത്തിയതായിരുന്നു വിവാദം. ഈ ട്വീറ്റിനെതിരെ നേരത്തെ കര്‍ണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ട്വിറ്റര്‍ പരമാര്‍ശത്തില്‍ ഡികെ ശിവകുമാറും ഖേദം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചു എന്നാല്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്  ബിജെപി. രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരിക്കുന്നത്. ഒക്ടോബര്‍ മുപ്പതിനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular