Sunday, May 19, 2024
HomeGulfഉന്നതവിജയം നേടിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ

ഉന്നതവിജയം നേടിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ

ദുബായി: വ്യവസായ പ്രമുഖര്‍ക്കും സിനിമാതാരങ്ങള്‍ക്കും പിന്നാലെ വിദ്യാര്‍ഥികള്‍ക്കും യുഎഇയുടെ ഗോള്‍ഡൻ വിസ. പത്താം ക്ലാസ്, പ്ലസ് ടു, കോളജ് പൊതുപരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ ഗോള്‍ഡൻ വിസ അനുവദിച്ചിട്ടുള്ളത്.
218 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ മലയാളി വിദ്യാര്‍ഥികളാണ് ഗോള്‍ഡൻ വിസയ്ക്ക് കൂടുതല്‍ അര്‍ഹരായിട്ടുള്ളത്. ദുബായിലെ ഏറ്റവും വലിയ ഗോള്‍ഡൻ വിസ ദാതാക്കളായ ഇസിഎച്ച്‌ ഡിജിറ്റല്‍ മുഖേനയാണ് കൂടുതല്‍ വിദ്യാര്‍ഥികളും ഗോള്‍ഡൻ വീസ കരസ്ഥമാക്കിയിട്ടുള്ളത്.

ഇസിഎച്ച്‌ ഡിജിറ്റല്‍ ആസ്ഥാനത്തെത്തി സിഇഒ ഇക്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് കുട്ടികള്‍ ഗോള്‍ഡൻ വീസ ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആദിത്യൻ, മറിയം ബിൻത് സമീര്‍, റൈസ ജോസ്, ആശ ശ്രവണകുമാര്‍ എന്നീ മലയാളി വിദ്യാര്‍ഥികള്‍ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങി.

കേരളത്തിലെ സിനിമാതാരങ്ങളില്‍ ഭൂരിഭാഗവും ഇസിഎച്ച്‌ ഡിജിറ്റല്‍ വഴിയാണ് ഗോള്‍ഡൻ വിസ കരസ്ഥമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular