Sunday, May 19, 2024
HomeIndiaകര്‍ണാടകയിലെ 'ശക്തി' പദ്ധതി: നഷ്ടം നികത്താന്‍ മാസം 10,000 രൂപ നല്‍കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍

കര്‍ണാടകയിലെ ‘ശക്തി’ പദ്ധതി: നഷ്ടം നികത്താന്‍ മാസം 10,000 രൂപ നല്‍കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍

ര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതിന് ശേഷമുണ്ടായ നഷ്ടം നികത്താന്‍ തങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ വീതം നല്‍കണമെന്ന് ആവശ്യവുമായി നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍.

ബംഗളൂരു ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ ഫെഡറേഷന്‍ ബുധനാഴ്ച നഗരത്തില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ബൈക്ക് ടാക്സികള്‍ നഗരത്തില്‍ നിലവില്‍ വന്നതോടെ തങ്ങള്‍ക്ക് സാമ്ബത്തികമായ ഒട്ടേറെ നഷ്ടമുണ്ടായെന്നും, ഇതിന് പുറമെയാണ് ഇപ്പോള്‍ ശക്തി പദ്ധതി നടപ്പാക്കിയതെന്നും ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ ഫെഡറേഷന്‍ പറഞ്ഞു. നിലവിലെ സാഹചര്യയത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ പറഞ്ഞു.

ഇപ്പോഴത്തെ അവസ്ഥയില്‍ പല ഡ്രൈവര്‍മാരും വാടക നല്‍കാനും വായ്പ തിരിച്ചടയ്ക്കാനും കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാനും പാടുപെടുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുനാഥ് പറഞ്ഞു.

ബൈക്ക് ടാക്സി നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പിന് മുമ്ബ് ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ, ബജറ്റില്‍ ഈ വിഭാഗത്തെ പരാമര്‍ശിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈ ആവശ്യങ്ങള്‍ക്ക് പുറമെ, അസംഘടിത ഡ്രൈവര്‍മാര്‍ക്കായി ഒരു കോര്‍പ്പറേഷന്‍ സ്ഥാപിക്കണമെന്നും വിവിധ സര്‍ക്കാര്‍ വികസന ബോര്‍ഡുകള്‍ വഴി 2 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കണമെന്നും ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫെഡറേഷന്‍ അംഗങ്ങള്‍ വ്യാഴാഴ്ച മാക്സിക്യാബ്, ട്രക്ക് ഡ്രൈവര്‍മാരുമായി വീണ്ടും ചര്‍ച്ച നടത്തകയും ശേഷം ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

തെരഞ്ഞെടുപ്പിന് മുമ്ബ് കോണ്‍ഗ്രസ് നടത്തിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ശക്തി പദ്ധതി. എല്ലാ നോണ്‍ എസി സര്‍ക്കാര്‍ ബസുകളിലും സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്രാ ചെയ്യാന്‍ കഴിയുന്നതാണ് ഈ പദ്ധതി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളിലായി (KSRTC, BMTC, NWKRTC, KKRTC) നിലവിലുള്ള 18,609 ബസുകളില്‍, സിറ്റി ട്രാന്‍സ്‌പോര്‍ട്ട്, ഓര്‍ഡിനറി, എക്‌സ്പ്രസ് ബസുകളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ഈ സൗജന്യ യാത്രാസേവനം ലഭിക്കും. അതേസമയം, ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (BMTC) ഒഴികെ ബാക്കിയുള്ള മൂന്ന് സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ( KSRTC, NWKRTC, KKRTC) 50 ശതമാനം സീറ്റുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യും.

ആശയക്കുഴപ്പം ഒഴിവാക്കാനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബസുകളില്‍ ‘സ്ത്രീകള്‍ക്ക് സൗജന്യ യാത്ര’ എന്ന പോസ്റ്ററുകളും ഒട്ടിക്കും. പദ്ധതി അനുസരിച്ച്‌ സ്ത്രീകള്‍ക്ക് ബസുകളില്‍ സംസ്ഥാനത്തിനകത്ത് 20 കിലോമീറ്റര്‍ വരെ സൗജന്യമായി യാത്ര ചെയ്യാം. ഗുണഭോക്താക്കള്‍ക്ക് ‘ശക്തി’ സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും ‘സേവാ സിന്ധു’ സര്‍ക്കാര്‍ പോര്‍ട്ടലില്‍ കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular