Sunday, April 28, 2024
HomeCinemaബിജു മേനോന്‍, അനു മോഹന്‍, നിഖില വിമല്‍; 'മേപ്പടിയാന്‍' സംവിധായകന്റെ പുതിയ ചിത്രത്തിന് തുടക്കമായി

ബിജു മേനോന്‍, അനു മോഹന്‍, നിഖില വിമല്‍; ‘മേപ്പടിയാന്‍’ സംവിധായകന്റെ പുതിയ ചിത്രത്തിന് തുടക്കമായി

ബിജു മേനോൻ (Biju Menon), അനു മോഹൻ (Anu Mohan), നിഖില വിമല്‍ (Nikhila Vimal), ഹക്കിം ഷാജഹാൻ, സിദ്ധിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മേപ്പടിയാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച്‌ നടന്നു.

ഉണ്ണി മുകുന്ദൻ സന്നിഹിതനായിരുന്നു. പ്ലാൻ ജെ സ്റ്റുഡിയോസ്‌, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ ബാനറുകളില്‍ ജോമോൻ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് വിഷ്ണു മോഹൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോണ്‍ നിര്‍വ്വഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, സംഗീതം- അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ ഡിസൈനര്‍- സുഭാഷ് കരുണ്‍, കോസ്റ്റ്യൂസ്- ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- റിനി ദിവാകരൻ, സൗണ്ട് ഡിസൈൻ- ടോണി ബാബു, പ്രൊജക്‌ട് ഡിസൈനര്‍-വിപിൻ കുമാര്‍, സ്റ്റില്‍സ്- അമല്‍, പ്രൊമോഷൻസ്- 10G മീഡിയ, പോസ്റ്റര്‍ ഡിസൈൻ-യെല്ലോടൂത്ത്. ജൂലൈ 18ന് ആലപ്പുഴയില്‍ ആരംഭിക്കുന്ന ഈ പ്രണയ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular