Saturday, May 18, 2024
Homeഭക്ഷണം മഴവെള്ളവും പച്ചമത്സ്യവും, പസഫിക് സമുദ്രത്തില്‍ രണ്ട് മാസം; നാവികന്റെയും വളര്‍ത്തുനായയുടെയും അമ്ബരപ്പിക്കുന്ന അതിജീവനം

ഭക്ഷണം മഴവെള്ളവും പച്ചമത്സ്യവും, പസഫിക് സമുദ്രത്തില്‍ രണ്ട് മാസം; നാവികന്റെയും വളര്‍ത്തുനായയുടെയും അമ്ബരപ്പിക്കുന്ന അതിജീവനം

കര്‍ന്ന ബോട്ടില്‍ വളര്‍ത്തുനായയ്ക്കൊപ്പം രണ്ട് മാസം കടലില്‍, ഓസ്ട്രേലിയന്‍ നാവികന്റെ അമ്ബരപ്പിക്കുന്ന അതിജീവനം.

സിഡ്‌നി നിവാസിയായ ടിം ഷാഡോയും (51) അദ്ദേഹത്തിന്റെ നായ ബെല്ലയുമാണ് സിനിമ കഥകളെ വെല്ലുന്ന തരത്തില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

ഏപ്രിലില്‍ മെക്സിക്കോയില്‍ നിന്ന് ഫ്രഞ്ച് പോളിനേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് ടിം ഷാഡോയെ കടലില്‍ അകപ്പെട്ടത്. 6000 കിലോമീറ്റര്‍ നീണ്ട് നിന്ന യാത്രയ്ക്കിടെ ഉണ്ടായ ശക്തമായ കൊടുങ്കാറ്റാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. തകര്‍ന്ന ഇവരുടെ ബോട്ടിലെ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെടുകയായിരുന്നു. തുര്‍ടര്‍ന്ന് ദിക്കും ദിശയുമറിയാതെ രണ്ട് മാസത്തോളം കടലില്‍, ഇക്കാലയളവില്‍ മഴവെള്ളവും കടല്‍ മത്സ്യവും മാത്രമായിരുന്നു ടിം ഷാഡോയുടെയും ബെല്ലയുടെയും ഭക്ഷണം.

ഈ ആഴ്ച ഒരു കപ്പലിനോടൊപ്പം ട്രോളിങ്ങിന് പോയ ഹെലികോപ്റ്ററാണ് ടിം ഷാഡോയുടെയും ബെല്ലയെയും കണ്ടെത്തിയത്. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയം മെക്‌സിക്കോ തീരത്തിന് സമീപത്തായിരുന്നു ടിം ഷാഡോയുടെ ബോട്ട്.

മത്സ്യ തൊഴിലാളികള്‍ക്കൊപ്പം കപ്പലില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ടിം ഷാഡോയെ പരിശോധിച്ച്‌ ആരോഗ്യ സ്ഥിതി വിലയിരുത്തി. ഷഡോക്കിന്റെ ആരോഗ്യനില തികച്ചും തൃപ്തികരമാണ്. കണ്ടെത്തുമ്ബോള്‍ വളരെ മെലിഞ്ഞ്, താടി നീട്ടീ വളര്‍ത്തി തിരിച്ചറിയാനാവാത്ത രൂപത്തില്‍ ആയിരുന്നു.

കടലിലെ അതിജീവനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മത്സ്യബന്ധന ഉപകരണങ്ങളാണ് തന്നെ അതിജീവിക്കാന്‍ സഹായിച്ചത്. കനത്ത ചൂടില്‍ നിന്നും സൂര്യാതപം ഒഴിവാക്കാന്‍ ബോട്ടിന്റെ റൂഫിന് അടിയില്‍ അഭയം തേടി. കടലില്‍ കുറേ നാള്‍ ഒറ്റയ്ക്കായതിന്റെ പ്രശ്നങ്ങളുണ്ട്. നല്ല വിശ്രമവും ഭക്ഷണവും മാത്രമാണ് ആവശ്യം. അല്ലാത്തപക്ഷം താന്‍ തികച്ചും ആരോഗ്യവാനാണ്. ടിം ഷാഡോ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular