Friday, May 3, 2024
HomeCinema'ഉമ്മന്‍ ചാണ്ടി ചത്തു, അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം'; അധിക്ഷേപവുമായി വിനായകന്റെ വിഡിയോ, രൂക്ഷ വിമര്‍ശനം

‘ഉമ്മന്‍ ചാണ്ടി ചത്തു, അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം’; അധിക്ഷേപവുമായി വിനായകന്റെ വിഡിയോ, രൂക്ഷ വിമര്‍ശനം

ന്തരിച്ച മുൻ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി നടൻ വിനായകന്റെ വിഡിയോ. രാത്രിയിലാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ എത്തി കടുത്ത അധിക്ഷേപം നടത്തുകയായിരുന്നു.

ആരാണ് ഈ ഉമ്മൻ ചാണ്ടി എന്നാണ് വിനായകൻ വിഡിയോയിലൂടെ ചോദിക്കുന്നത്. ഉമ്മൻ ചാണ്ടിയെക്കുറിച്ച്‌ വാര്‍ത്തകള്‍ നല്‍കുന്നതിനേയും താരം വിമര്‍ശിക്കുന്നുണ്ട്.

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്. നിര്‍ത്ത് ഉമ്മൻചാണ്ടി ചത്തുപോയി’ – വിനായകൻ ലൈവില്‍ പറഞ്ഞു.

അതിനിടെ വിഡിയോ വൻ ചര്‍ച്ചയായതോടെ പിന്നീട് പിൻവലിക്കപ്പെട്ടു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. വിനായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശന കമന്‍റുകള്‍ നിറയുകയാണ്. ഉമ്മൻ ചാണ്ടി ആരാന്ന് കേരളക്കരയുടെ ആദരവ് കണ്ടിട്ടും മനസിലായില്ലെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം നിനക്കില്ല എന്ന് ഞങ്ങള്‍ക്ക് മനസിലായി.- എന്നായിരുന്നു ഒരാളുടെ കമന്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular