Thursday, May 16, 2024
HomeKeralaപ്രണയക്കെണിയില്‍ ക്രൈസ്തവ യുവതികളെ കുടുക്കുന്നുവെന്ന് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന് തലശേരി ആര്‍ച്ച്‌...

പ്രണയക്കെണിയില്‍ ക്രൈസ്തവ യുവതികളെ കുടുക്കുന്നുവെന്ന് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന് തലശേരി ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനി

ണ്ണൂർ:  ക്രൈസ്തവ യുവതികളെ പ്രണയക്കെണിയില്‍ കുടുക്കുന്നുവെന്ന് പറഞ്ഞ് ആരും വര്‍ഗീയത വളർത്താൻ ശ്രമിക്കേണ്ടെന്ന് തലശേരി ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനി.
പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെമ്ബേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ് ബിഷപ്പ് ഇക്കാര്യത്തില്‍ സഭയുടെ നിലപാട് വ്യക്തമാക്കിയത്.

കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാര്‍ പാംപ്ലാനിയുടെ പ്രസംഗം. ‘നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയ ശക്തികളും ഇവിടെ വര്‍ഗീയ വിഷം വിതക്കാന്‍ പരിശ്രമിക്കേണ്ട. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും അനുവദിക്കില്ല’, ബിഷപ് പറഞ്ഞു.

ക്രൈസ്തവ യുവതികളെ ലവ് ജിഹാദില്‍പ്പെടുത്തി മതം മാറ്റുന്നുവെന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ ആത്മാഭിമാനമുള്ളവരും വിവേകമുള്ളവരുമാണ്. തലശേരി രൂപതയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും പ്രണയക്കുരുക്കിലോ ചതിയിലോ പെടുത്താനാകില്ല, ഇവിടുത്തെ യുവജനങ്ങള്‍ പ്രബുദ്ധരാണ്. നമ്മുടെ പെണ്‍മക്കളുടെ പേരുപറഞ്ഞ് വര്‍ഗീയ ശക്തികള്‍ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാം. നമ്മുടെ സമുദായത്തിലെ പെണ്‍കുട്ടികളുടെ അഭിമാനത്തിനു വില പറയാന്‍ ഒരാളെ പോലും അനുവദിക്കില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular