Sunday, May 19, 2024
HomeCinemaമലയാള ചിത്രം കിര്‍ക്കന്‍ നാളെ പ്രദര്‍ശനത്തിന് എത്തും

മലയാള ചിത്രം കിര്‍ക്കന്‍ നാളെ പ്രദര്‍ശനത്തിന് എത്തും

ജോഷ് കഥ , തിരക്കഥ , സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘ കിര്‍ക്കൻ ‘ . സിനിമ നാളെ പ്രദര്‍ശനത്തിന് എത്തും.

സലിംകുമാര്‍ , ജോണി ആൻ്റണി , കനി കുസൃതി , വിജയരാഘവൻ , അനാര്‍ക്കലി മരിക്കാര്‍ , മീരാ വാസുദേവ് , മഖ്‌ബൂല്‍ സല്‍മാൻ , അപ്പാനി ശരത്ത് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ 2005 കാലഘട്ടത്തില്‍ കോട്ടയത്തിനടുത്തുള്ള ഗ്രാമത്തില്‍ നടക്കുന്ന ഒരു പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച്‌ അവിടുത്തെ ലോക്കല്‍ പോലീസ് നടത്തുന്ന അന്വേഷണവും ആണ് പറയുന്നത്.

നാടക മേഖലയില്‍ നിന്നും മറ്റുമുള്ള ഇരുപത്തഞ്ചോളം പുതു മുഖങ്ങളും
കിര്‍ക്കനില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. നടന്ന സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ” മാത്യു മാമ്ബ്ര” യുടെ മാമ്ബ്ര സിനിമാസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗൗതം ലെനിൻ രാജേന്ദ്രൻ കിര്‍ക്കന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മണികണ്ഠൻ അയ്യപ്പയാണ് ഈ ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ചെയ്തിരിക്കുന്നത്. എഡിറ്റര്‍ : രോഹിത് വി എസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular