മസ്കത്ത്: ശൂറ കൗണ്‍സിലില്‍ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു.
32 വനിതകള്‍ ഉള്‍പ്പെടെ 843 സ്ഥാനാര്‍ഥികളാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. ‘ഇൻതിഖാബ്’ ആപ്പിലൂടെയും തെരഞ്ഞെടുപ്പ് വെബ്സൈറ്റിലൂടെയുമാണ് (elections.om) സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. സ്ഥാനാര്‍ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ മൂന്നാണ്.
ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 44 അനുസരിച്ച്, സ്ഥാനാര്‍ഥികള്‍ക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി പ്രചാരണങ്ങള്‍ നടത്താം. അന്തിമ പട്ടിക പ്രഖ്യാപിച്ച തീയതി മുതല്‍ വോട്ടിങ്ങിന്റെ അവസാന ദിവസം വരെ ഇത് തുടരാം.