Sunday, May 19, 2024
Homeചുരാചന്ദ്പുരില്‍ വന്‍ പ്രതിഷേധറാലി

ചുരാചന്ദ്പുരില്‍ വന്‍ പ്രതിഷേധറാലി

ഇംഫാല്‍: രണ്ടു കുക്കി ഗോത്രയുവതികളെ നഗ്‌നരാക്കി നടത്തിച്ചശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം പുറത്തുവന്നതിനു പിന്നാലെ മണിപ്പുരിലെ കുക്കി മേഖലയായ ചുരാചന്ദ്പുരില്‍ വൻ പ്രതിഷേധറാലി.
ഇൻഡിജനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്‍റെ(ഐടിഎല്‍എഫ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാലിയില്‍ കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് പ്രതിഷേധക്കാര്‍ എത്തിയത്. രാവിലെ പത്തിന് ചുരാചന്ദ്പുര്‍ നഗരത്തിലെ ലംക പബ്ലിക് ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച പ്രകടനം പീസ് ഗ്രൗണ്ടില്‍ സമാപിച്ചു. പ്രതികളെ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കുക്കി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

റാലിയെത്തുടര്‍ന്ന് പീസ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ഐടിഎല്‍എഫിന്‍റെ മുതിര്‍ന്ന നേതാക്കള്‍ പ്രസംഗിച്ചു. സംഭവത്തില്‍ കുറ്റക്കാരായവരെ എത്രയും വേഗം പിടികൂടണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് നേതാക്കള്‍ നിവേദനം കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular