Tuesday, May 7, 2024
HomeKeralaചന്ദ്രയാന്‍ 3 ഭ്രമണപഥം വീണ്ടും ഉയര്‍ത്തി

ചന്ദ്രയാന്‍ 3 ഭ്രമണപഥം വീണ്ടും ഉയര്‍ത്തി

തിരുവനന്തപുരം: ചന്ദ്രയാൻ 3ന്റെ ഭ്രമണപഥം ഇന്നലെ വീണ്ടും ഉയര്‍ത്തി. ഇതോടെ പേടകം ഭൂമിയില്‍ നിന്ന് 71,351 കിലോമീറ്റര്‍ അകലെയും 233 കിലോമീറ്റര്‍ അടുത്തും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തി.

ഇതുവരെ നാലുതവണ ഭ്രമണപഥം ഉയര്‍ത്തി. ജൂലായ് 14ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന ചന്ദ്രയാൻ 3 നിലവില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്.

25ന് വീണ്ടും ഭ്രമണപഥം ഉയര്‍ത്തും. അതിനുശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങാൻ തുടങ്ങും. അത് ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്റെ അടുത്തഘട്ടമാണ്. ആഗസ്റ്റ് 23നാണ് പേടകം ചന്ദ്രന്റെ ഉപരിതലത്തിനടുത്ത് എത്തുക. ചന്ദ്രയാൻ 2 വിക്ഷേപിച്ചതിന്റെ നാലാം വാര്‍ഷികമാണ് നാളെ. 2019 ജൂലായ് 22നാണ് രണ്ടാം ചാന്ദ്രപേടകം വിക്ഷേപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular