Sunday, May 19, 2024
HomeIndiaമികച്ച റിപ്പോര്‍ട്ടുമായി അപരിചിതരുടെ ഫോണ്‍കോളുകള്‍; ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വികാരാധീനനായി സംവിധായകന്‍

മികച്ച റിപ്പോര്‍ട്ടുമായി അപരിചിതരുടെ ഫോണ്‍കോളുകള്‍; ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വികാരാധീനനായി സംവിധായകന്‍

വിദേശ ഭാഷകളിലോ നമ്മുടെ രാജ്യത്തെ തന്നെ അന്യഭാഷകളിലോ കണ്ടു പരിചയിച്ച ഒരു സങ്കേതം മലയാള സിനിമയിലേക്ക് കൊണ്ടുവന്ന ചിത്രമാണ് ‘വാലാട്ടി’.

നവാഗതനായ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മൃഗങ്ങള്‍ മാത്രം കേന്ദ്രകഥാപാത്രങ്ങളായ പടത്തില്‍ സൗബിൻ ഷാഹിര്‍, റോഷൻ, നസ്ലൻ, ഇന്ദ്രൻസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങിയവര്‍ ശബ്ദതാരങ്ങളായി. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സംവിധായകൻ. കഴിഞ്ഞ ദിവസം രാത്രി വൈകി നല്‍കിയ ഇൻസ്റ്റഗ്രാം വീഡിയോയില്‍ അദ്ദേഹം വികാരാധീനനായി.

കഴിഞ്ഞ നാല് വര്‍ഷത്തോളം തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചാണ് ദേവൻ ഇങ്ങനെയൊരു ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ അപരിചിതര്‍ വരെ വിളിച്ച്‌ അഭിനന്ദനം അറിയിക്കുന്നുവെന്ന് ദേവൻ. അത് പറയുമ്ബോഴും ആനന്ദക്കണ്ണീര്‍ അടക്കാൻ കഴിഞ്ഞിരുന്നില്ല അദ്ദേഹത്തിന്. നന്നായി ഉറങ്ങിയിട്ട് തന്നെ ഏറെയായി എന്ന് വീഡിയോയിലെ അദ്ദേഹത്തിന്റെ ഭാവം കണ്ടാല്‍ മനസിലാക്കാം. പലരും സംവിധായകനോട് വിശ്രമം എടുക്കാൻ കമന്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള വീഡിയോ ചുവടെ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular