Saturday, May 18, 2024
HomeKeralaപെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നു; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം

ചാലക്കുടി: കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണിത്.

ഡാമിന്റെ പരമാവധി ശേഷിയായ 424 മീറ്ററില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് നടപടി. ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡാമിലെ ജലനിരപ്പ് 422 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച തന്നെ ഡാമില്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 423 മീറ്ററില്‍ എത്തിയതോടെ ഡാം തുറക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച പുലര്‍ച്ചെ റെഡ് അലേര്‍ട്ടും നല്‍കി.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ഉള്‍പ്പെടെ ഒമ്ബത് ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരങ്ങള്‍ വീണ് ആറ് വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചാലക്കുടി താലൂക്കിലും മുകുന്ദപുരം താലൂക്കിലും ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചതായി കളക്ടറുടെ ഓഫീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular