Saturday, May 18, 2024
HomeIndiaഗഗന്‍യാന്‍: പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്‍റെ "ഹോട്ട് ടെസ്റ്റുകള്‍' വിജയം

ഗഗന്‍യാന്‍: പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്‍റെ “ഹോട്ട് ടെസ്റ്റുകള്‍’ വിജയം

ഹേന്ദ്രഗിരി(തമിഴ്നാട്): ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാദൗത്യമായ ഗഗൻയാൻ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന പ്രൊപ്പല്‍ഷൻ സിസ്റ്റത്തിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങളുടെ പരീക്ഷണം ഐഎസ്‌ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി.

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്‌ആര്‍ഒ പ്രൊപ്പല്‍ഷൻ കോംപ്ലക്സിലാണു ഗഗൻയാൻ സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ സിസ്റ്റത്തിന്‍റെ (എസ്‌എംപിഎസ്) “ഹോട്ട് ടെസ്റ്റുകള്‍” നടത്തിയത്.

മൂന്നംഗ സംഘത്തെ ത്രിദിന ദൗത്യത്തിനായി 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തിക്കുകയും തിരിച്ച്‌ ഭൂമിയിലേക്കെത്തിക്കുകയുമാണ് ഗഗൻയാന്‍റെ ദൗത്യം. ഇപ്പോള്‍ നടത്തിയത് സര്‍വീസ് മൊഡ്യൂളിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഹോട്ട് ടെസ്റ്റുകളാണെന്നും ആദ്യത്തെ ഹോട്ട് ടെസ്റ്റ് 2023 ജൂലൈ 19ന് നടത്തിയെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. മൂന്ന് ഹോട്ട് ടെസ്റ്റുകള്‍കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular