Friday, May 17, 2024
HomeIndiaകഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രളയത്തില്‍ പൊലിഞ്ഞത് 17,000 പേര്‍; കേന്ദ്രം

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രളയത്തില്‍ പൊലിഞ്ഞത് 17,000 പേര്‍; കേന്ദ്രം

ന്യൂഡല്‍‌ഹി: കഴുതിഞ്ഞ പത്തു വര്‍ഷത്തിനിടെ പേമാരിയും പ്രളയവും മൂലം രാജ്യത്ത് 17,422 പേര്‍ക്കു ജീവൻ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍.
2012 മുതല്‍ 2021 വരെയള്ള പത്തുവര്‍ഷത്തെ കണക്കാണിത്. മൊത്തം 2,76,004.05 കോടിരൂപയുടെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതായും മന്ത്രി ബിശ്വേശ്വര്‍ ടുഡു രാജ്യസഭയെ അറിയിച്ചു. ചെറിയ സമയത്തിനുള്ളില്‍ അതീതീവ്രമഴ ലഭിക്കുന്നതാണ് നഗരങ്ങളില്‍പ്പോലും വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. ജലസ്രോതസുകള്‍ ഉള്‍പ്പെടെ നഗരഭൂമി അനധികൃതമായി കൈയേറുന്നത് ദുരന്തത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നു.പ്രളയത്തെയും വെള്ളപ്പൊക്കത്തെയും നേരിടാൻ കേന്ദ്രം നിരവധി പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular