Sunday, May 19, 2024
HomeIndiaമണിപ്പൂരില്‍ അസം റൈഫിള്‍സിനെ പിന്‍വലിക്കില്ല; പരാതിയുണ്ടെങ്കില്‍ നടപടിയെന്ന് ഉദ്യോഗസ്ഥര്‍

മണിപ്പൂരില്‍ അസം റൈഫിള്‍സിനെ പിന്‍വലിക്കില്ല; പരാതിയുണ്ടെങ്കില്‍ നടപടിയെന്ന് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: മണിപ്പുരില്‍നിന്നും അസം റൈഫിള്‍സിനെ (എആര്‍) പിൻവലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അസം റൈഫിള്‍സിനു പകരം മറ്റേതെങ്കിലും കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറിയിച്ചു.

മണിപ്പുരിലെ സംസ്ഥാന ബിജെപി നേതൃത്വവും മെയ്തെയ് വിഭാഗവും അസം റൈഫിള്‍സിനെ പിൻവലിക്കണമെന്ന ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നു. അസം റൈഫിള്‍സ് ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്നതായാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. ഇന്നലെ മണിപ്പുര്‍ പോലീസ് അസം റൈഫിള്‍സിനെതിരെ കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.

ബിഷ്ണുപൂരിലെ ക്വാക്തയില്‍ നിന്നും കുക്കി തീവ്രവാദികളെ പലായനം ചെയ്യാനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്നാണ് അസം റൈഫിള്‍സിനെതിരായ ആരോപണം. മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ നീക്കം ചെയ്യാൻ പദ്ധതിയില്ല, പരാതികളുണ്ടെങ്കില്‍ നടപടിയെടുക്കും- ഉദ്യോഗസ്ഥൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular