Tuesday, May 7, 2024
HomeIndiaഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കര്‍ണാടക കെആര്‍ടിസി

ഓണക്കാലത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കര്‍ണാടക കെആര്‍ടിസി

ണക്കാലത്ത് ബാംഗ്ലൂരില്‍ നിന്ന് കേരളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി കര്‍ണാടക കെആര്‍ടിസി. ബാംഗ്ലൂരില്‍ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യല്‍ എസി ബസുകള്‍ അനുവദിച്ചു.

ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും വേണ്ടിയാണ് നടപടി.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യല്‍ ബസുകള്‍ ബാംഗ്ലൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരില്‍ നിന്നും സ്പെഷ്യല്‍ ബസുകള്‍ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്തും.

വിദ്യാര്‍ത്ഥികള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യല്‍ ബസ്സ് സര്‍വീസുകള്‍. ഉത്സവകാലം കണക്കിലെടുത്ത് വൻ കൊള്ളയാണ് സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തുന്നത്. ഓണക്കാലമായതിനാല്‍ ട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവര്‍ക്ക് ബാംഗ്ലൂരില്‍ നിന്നുള്ള സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular