Saturday, May 18, 2024
HomeKeralaമൂന്ന് ദിവസത്തിന് ശേഷം വീണ്ടും വിലയിടിഞ്ഞു

മൂന്ന് ദിവസത്തിന് ശേഷം വീണ്ടും വിലയിടിഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 80 രൂപയാണ് ഇന്ന് വിലയിടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 43640 എന്നി നിരക്കിലെത്തി.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 43720 രൂപയായിരുന്നു സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില. (Gold price falls Kerala live updates)

ഒരു ഗ്രാം സ്വര്‍ണം 5455 രൂപയ്ക്കാണ് സംസ്ഥാനത്ത് ഇന്ന് വില്‍ക്കുന്നത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5465 രൂപയായിരുന്നു വില്‍പ്പന വില. തുടര്‍ച്ചയായ വിലയിടിവിന് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ചാണ് ശനിയാഴ്ച സ്വര്‍ണവില 43720 രൂപയിലെത്തിയത്.

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് നാല് ശതമാനത്തിലേക്ക് താഴ്ന്നത് സ്വര്‍ണം വിപണിയില്‍ തിരിച്ചടി നേരിടാന്‍ കാരണമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular