Saturday, May 18, 2024
Homeനെറ്റ്ഫ്ലിക്സും ആമസോണും എഐ സാങ്കേതികവിദ്യയില്‍ വിദഗ്ധരെ നിയമിക്കാന്‍ ഒരുങ്ങുന്നു

നെറ്റ്ഫ്ലിക്സും ആമസോണും എഐ സാങ്കേതികവിദ്യയില്‍ വിദഗ്ധരെ നിയമിക്കാന്‍ ഒരുങ്ങുന്നു

നെറ്റ്ഫ്ലിക്സും ആമസോണും ചാറ്റ്ജിപിടി പോലെയുള്ള എഐ സാങ്കേതികവിദ്യയില്‍ വിദഗ്ധരെ നിയമിക്കാൻ ഒരുങ്ങുന്നു. പ്രതിവര്‍ഷം 7 കോടി രൂപ വരെയാണ് ശമ്ബളം വാഗ്‌ദാനം ചെയ്തിരിക്കുന്നത്.എഐ അടിസ്ഥാനമാക്കിയുള്ള തൊഴിലുകള്‍ ഇപ്പോള്‍ യുഎസില്‍ ലഭ്യമാണ്.

എഐ പലരുടെയും തൊഴില്‍ നഷ്ടത്തിന് കാരണമായേക്കാം എന്ന ചര്‍ച്ചയ്ക്കിടയിലാണ് എഐ മേഖലയിലെ ജോലി സാദ്ധ്യതകള്‍ ചര്‍ച്ചയാകുന്നത്. ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് നല്ല ശമ്ബളമുള്ള സ്ഥാനങ്ങളില്‍ അവസരങ്ങളുമുണ്ട്.

നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റില്‍ മെഷീൻ ലേണിംഗ് പ്ലാറ്റ്ഫോം പ്രൊഡക്റ്റ് മാനേജര്‍ക്കുള്ള ജോലി പരസ്യം ചെയ്തിട്ടുണ്ട്. മെഷീൻ ലേണിംഗ് പ്ലാറ്റ്‌ഫോമിന്റെ തന്ത്രപരമായ വളര്‍ച്ചയ്ക്കും അതിന്റെ വിജയം വിലയിരുത്തുന്നതും ഈ ജോലിയില്‍ ഉള്‍പ്പെടുന്നു. കാലിഫോര്‍ണിയയിലെ ഓഫീസില്‍ നിന്നോ റിമോട് ഏരിയയിലോ നിന്ന് ജോലി ചെയ്യാം. ജോലിക്ക് പ്രതിവര്‍ഷം $300,000 മുതല്‍ $900,000 വരെ ശമ്ബളം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ കോളേജ് ബിരുദം ആവശ്യമില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് മേഖലയില്‍ വൈദഗ്ധ്യമുള്ള വ്യക്തികളെ ആമസോണും നിയമിക്കുന്നുണ്ട്. അപ്ലൈഡ് സയൻസിലും ജനറേറ്റീവ് എഐയിലും സ്പെഷ്യലൈസ് ചെയ്ത സീനിയര്‍ മാനേജര്‍ തസ്തികയിലേക്കുള്ള ജോലി അവസരം അടുത്തിടെയാണ് ആമസോണ്‍ പരസ്യപ്പെടുത്തിയത്. ശാസ്ത്ര ഗവേഷണത്തിലും എഐ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലും വിദഗ്ധരുടെ ഒരു ടീമിനെ അവര്‍ നയിക്കും. കൂടാതെ എഐ അല്‍ഗോരിതം ഉപയോഗിച്ച്‌ പുതിയ വിഷ്വല്‍ ഉള്ളടക്കം സൃഷ്ടിക്കുന്നത് ഉള്‍പ്പെടുന്ന ജനറേറ്റീവ് ഇമേജറികളും വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular