Saturday, May 4, 2024
HomeCinemaജൂഡ് ചിത്രത്തില്‍ വിക്രമും രശ്‌മികയും

ജൂഡ് ചിത്രത്തില്‍ വിക്രമും രശ്‌മികയും

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ വിക്രമും രശ്മിക മന്ദാനയും. വിജയ് സേതുപതി, കിച്ച സുദീപ്, നിവിൻ പോളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിലേക്കാണ് വിക്രം, രശ്‌മിക മന്ദാന എന്നിവര്‍ കൂടി എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്ബനികളിലൊന്നായ ലൈക്ക പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഈ വമ്ബൻ താരനിര. ആദ്യമായാണ് ജൂഡ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടൻ പുറത്തുവിടും. ബ്രഹ്മാണ്ഡ ചിത്രമായതിനാല്‍ വൻ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

അതേ സമയം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 മലയാള ചലച്ചിത്ര വ്യവസായത്തില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് നേടിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 2018 ന് ശേഷം സംവിധാനം ചെയ്ത ചിത്രം ജൂഡിന്റെ ആദ്യ പാൻ ഇന്ത്യൻ സിനിമയായി മാറുന്നു എന്നതാണ് മറ്രൊരു പ്രത്യേകത. ജൂഡിന്റെ അടുത്ത മലയാള ചിത്രത്തില്‍ ആസിഫ് അലി ആണ് നായകൻ. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular