Saturday, May 18, 2024
HomeGulfഅബൂദബിയില്‍ വ്യാവസായിക നിക്ഷേപത്തില്‍ വന്‍ വര്‍ധന

അബൂദബിയില്‍ വ്യാവസായിക നിക്ഷേപത്തില്‍ വന്‍ വര്‍ധന

ബൂദബി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂലധന നിക്ഷേപത്തില്‍ വൻ വളര്‍ച്ച കൈവരിച്ച്‌ അബൂദബി. എമിറേറ്റിലെ നിര്‍മാണ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12.42 ശതകോടി ദിര്‍ഹമിന്‍റെ അധിക നിക്ഷേപമാണ് രേഖപ്പെടുത്തിയത്.

2022ല്‍ 371.164 ശതകോടി ദിര്‍ഹമായിരുന്ന നിക്ഷേപം ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ 384.06 ശതകോടി ദിര്‍ഹമായി ഉയര്‍ന്നു. വ്യവസായ മേഖലയില്‍ അനുവദിച്ച പുതിയ ലൈസൻസുകളുടെ എണ്ണത്തില്‍ 16.6 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

12 മാസത്തിനിടെ 238 പുതിയ ലൈസൻസുകള്‍ അനുവദിച്ചതായി അബൂദബി ഡിപ്പാര്‍ട്ട് ഓഫ് ഇക്കണോമിക്സ് െഡവലപ്മെന്‍റ് വ്യക്തമാക്കി. 2031ഓടെ നിര്‍മാണ മേഖലയുടെ വ്യാപ്തി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്ന വ്യവസായ നയം പ്രഖ്യാപിച്ച ശേഷം മേഖലയില്‍ വൻ വളര്‍ച്ച തുടരുകയാണ്.

അതേസമയം, നിര്‍മാണ കമ്ബനികള്‍ ഉല്‍പാദന മേഖലയില്‍ നടത്തിയ മൂലധന നിക്ഷേപം വര്‍ഷത്തില്‍ 15.36 ശതകോടി ദിര്‍ഹമായി ഉയര്‍ന്നു. പ്രതിവര്‍ഷം 85.7 ശതമാനം വളര്‍ച്ചയാണ് മേഖലയില്‍ കൈവരിച്ചത്.

ഉല്‍പാദന മേഖലയുടെ മികച്ച പ്രകടനം അബൂദബിയുടെ നിലവിലെ സാമ്ബത്തിക ശക്തിയുടെ തെളിവാണെന്ന് സാമ്ബത്തിക വികസന വകുപ്പ് ചെയര്‍മാൻ അഹമ്മദ് അല്‍ സാബി പറഞ്ഞു. 2022ല്‍ എണ്ണയിതര രംഗത്തെ ആഭ്യന്തര മൊത്ത ഉല്‍പാദനത്തില്‍ വ്യവസായ മേഖല 16.4 ശതമാനത്തിന്‍റെ സംഭാവനയാണ് നല്‍കിയത്.

യു.എ.ഇയിലെ വ്യവസായ മേഖലയില്‍നിന്നുള്ള ആകെ സംഭാവനയുടെ 49.9 ശതമാനം വരുമിത്. 2022ല്‍ ആണ് വ്യവസായ മേഖലയുടെ ഇരട്ടി വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ വ്യവസായ നയം പ്രഖ്യാപിക്കുന്നത്. മേഖലയുടെ വളര്‍ച്ച 172 ശതകോടിയിലെത്തിക്കുകയും ഇതുവഴി 13,600 വിദഗ്ധ തൊഴില്‍ ലഭ്യമാക്കുകയുമായിരുന്നു ലക്ഷ്യം.

അതോടൊപ്പം 2031ഓടെ എമിറേറ്റിന്‍റെ എണ്ണയിതര കയറ്റുമതി 178.8 ശതകോടിയിലെത്തിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ആറു വ്യവസായ പദ്ധതികളിലായി 10 ശതകോടി ദിര്‍ഹം നിക്ഷേപിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular