Sunday, May 19, 2024
HomeKeralaകുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം ഉദ്ഘാടനം വ്യാഴാഴ്ച

കുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം ഉദ്ഘാടനം വ്യാഴാഴ്ച

തിരുവനന്തപുരം: വനം-വന്യജീവി വകുപ്പിന്റെ കുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം നാളെ രാവിലെ പത്തു മണിക്ക് നാടിന് സമര്‍പ്പിക്കും.

പി.എസ്.സുപാല്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കുളത്തൂപ്പുഴ ഫോറസ്റ്റ് മ്യൂസിയം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. മുന്‍ വനം-വന്യജീവി വകുപ്പു മന്ത്രി അഡ്വ.കെ.രാജു വിശിഷ്ട സാന്നിദ്ധ്യമാകും. വനം വകുപ്പ് മേധാവി ഗംഗാ സിംഗ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍, പി.സി.സി.എഫ്(പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ്, എ.പി.സി.സി.എഫ്മാരായ രാജേഷ് രവീന്ദ്രന്‍, ഡോ.പി.പുകഴേന്തി, ഡോ.എല്‍.ചന്ദ്രശേഖര്‍, പ്രമോദ് ജി.കൃഷ്ണന്‍, ജി.ഫണീന്ദ്രകുമാര്‍ റാവു, സി.സി.എഫ്മാരായ ജെ.ജസ്റ്റിന്‍ മോഹന്‍, ഡോ.സഞ്ജയന്‍ കുമാര്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാ ബീവി, ആര്‍ക്കിടെക്റ്റ് ഡോ.ജി,ശങ്കര്‍, ജില്ലാ പഞ്ചായത്തംഗം കെ.അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം റീന ഷാജഹാന്‍, ഗ്രാമ പഞ്ചായത്തംഗം പി. ജയകൃഷ്ണന്‍, വിവിധ രാഷ്ട്രീയ-സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. ദക്ഷിണ മേഖലാ സി.സി.എഫ് ഡോ.ആര്‍.കമലാഹര്‍ സ്വാഗതവും തിരുവനന്തപുരം ഡി.എഫ്.ഓ കെ.ഐ.പ്രദീപ്കുമാര്‍ കൃതജ്ഞതയുമര്‍പ്പിക്കും.

വനം വകുപ്പ് ദക്ഷിണ മേഖലയുടെ തിരുവനന്തപുരം ഡിവിഷനു കീഴില്‍ വരുന്ന കുളത്തൂപ്പുഴ റെയിഞ്ചില്‍ ആരംഭിക്കുന്ന ഫോറസ്റ്റ് മ്യൂസിയം ആധുനിക ശബ്ദ-പ്രകാശ സന്നിവേശങ്ങള്‍ സമന്വയിപ്പിച്ച്‌ കാടിന്റെ അനുഭവം പകരുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ വന വൈവിദ്ധ്യങ്ങളുടെ മാതൃകകള്‍, വന്യജീവി ശില്‍പ്പങ്ങള്‍, ഗോത്ര സംസ്‌ക്കാര പൈതൃകങ്ങള്‍ എന്നിവയും ഇവിടെ വിസ്മയമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular