Sunday, May 19, 2024
HomeKeralaവെള്ളച്ചാട്ടത്തില്‍ യുവതികളെ കടന്നുപിടിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

വെള്ളച്ചാട്ടത്തില്‍ യുവതികളെ കടന്നുപിടിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തില്‍ രണ്ടുപൊലീസുകാരെ സര്‍വിസില്‍ നിന്ന് സസ്പെൻഡ് ചെയ്തു.

മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പരീത്, ബിജു എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

സംഭവത്തില്‍ സ്ത്രീകളുടെ പരാതിയില്‍ മൂവാറ്റുപുഴ സ്റ്റേഷനിലെ സി.പി.ഒമാരായ പരീതിനെയും ബിജുവിനെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഇവര്‍ കടന്നുപിടിച്ചെന്നായിരുന്നു പരാതി. യുവതികള്‍ പ്രതികരിച്ചതോടെ ഇവരെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. രാമമംഗലം പൊലീസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular