Friday, May 17, 2024
HomeKeralaബീഹാറിലെ അരാരിയയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ബീഹാറിലെ അരാരിയയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

റ്റ്‌ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ നാലംഗ സംഘം വെടിവെച്ച്‌ കൊലപ്പെടുത്തി. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമല്‍ കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.യാദവിന് നേരെ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.വെടിയേറ്റ് വീണ വിമല്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ബെക്കുകളിലാണ് സംഘം വിമല്‍കുമാറിന്റെ വീട്ടിലെത്തിയത്. ആക്രമികളെ ഇതുവരെയും പൊലീസിന് പിടികൂടാനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അരാരിയ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular