Friday, May 3, 2024
HomeKeralaമട്ടുപ്പാവില്‍ ചെണ്ടുമല്ലിത്തോട്ടം ഒരുക്കി പാട്യം ഗ്രാമ പഞ്ചായത്ത്

മട്ടുപ്പാവില്‍ ചെണ്ടുമല്ലിത്തോട്ടം ഒരുക്കി പാട്യം ഗ്രാമ പഞ്ചായത്ത്

ണ്ണൂര്‍: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്തിന്റെ മട്ടുപ്പാവില്‍ നടത്തിയ ചെണ്ടുമല്ലി പൂ കൃഷി വിജത്തിലേക്ക്.
200 ഗ്രോ ബാഗുകളിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. പഞ്ചായത്തിലെ സ്ഥല പരിമിതി കൃഷി ചെയ്യുന്നതിന് തടസമായിമാറരുതെന്ന ഉദേശത്തോടെയാണ് പഞ്ചായത്തിന്റെ മട്ടുപ്പാവില്‍ സി ഡി എസ് ന്റെ നേതൃത്വത്തില്‍ കൃഷി നടത്തിയത്. ഒരു ഗ്രോ ബാഗില്‍ രണ്ട് വീതം തൈകളാണ് നട്ടത്. വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവ വളങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചത്.

ഇതിനായി 2000 രൂപ ചെലവഴിച്ചു. പൂക്കള്‍ വിറ്റ് കിട്ടുന്ന പണം അടുത്ത ഘട്ടം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷിക്ക് ഗ്രോ ബാഗുകള്‍ വാങ്ങാനായി ഉപയോഗിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഓണം അടുക്കാറായതോടെ മട്ടുപ്പാവില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെണ്ടുമല്ലി കാണാന്‍ ആളുകളും എത്തുന്നുണ്ട്. കൂത്തുപറമ്ബ് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള അഞ്ച് വിപണന കേന്ദ്രങ്ങള്‍ വഴിയും, പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുവാഞ്ചേരി, ചീരാറ്റ, കൊട്ടിയോടി എന്നിവിടങ്ങളിലെ കുടുംബശ്രീ ആഴ്ച ചന്തകള്‍ വഴിയും വില്‍പന നടത്തും. ഇതിന് പുറമെ ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലായി പഞ്ചായത്തിലെ പ്രധാന ടൗണുകളിലും വിപണന സാധ്യതകള്‍ ഒരുക്കുമെന്നും മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ പൂക്കള്‍ വില്‍പന നടത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് എന്‍ വി ഷിനിജ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular