Tuesday, May 21, 2024
HomeSportsഗോവയെ തകര്‍ത്ത് മുംബൈ സിറ്റി ISL ഫൈനലില്‍

ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി ISL ഫൈനലില്‍

ണ്ടാം സെമി ഫൈനലിലും എഫ് സി ഗോവയെ പരാജയപ്പെടുത്തിക്കൊണ്ട് മുംബൈ സിറ്റി ഐഎസ്‌എല്‍ ഫൈനലില്‍ എത്തി. ഇന്ന് മുംബൈയില്‍ വച്ച്‌ നടന്ന രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബൈ സിറ്റി വിജയിച്ചത്.

നേരത്തെ ആദ്യപാദത്തില്‍ 3-2 എന്ന് സ്കോറിനും മുംബൈ സിറ്റി വിജയിച്ചിരുന്നു. ഇതവിടെ 5-2 എന്ന് അഗ്രിഗേറ്റ് സ്കോറിലാണ് മുംബൈ സിറ്റി ഫൈനലിലേക്ക് മുന്നേറുന്നത്.

ഇന്നു മുംബൈയില്‍ ആദ്യ പകുതിയില്‍ ഗോളൊന്നും പിറന്നിരുന്നില്ല. 69ആം മിനിറ്റില്‍ ജോർഗെ പേരേര ഡിയസ് ആണ് മുംബൈ സിറ്റിക്ക് ലീഡ് നല്‍കിയത്. 84ആം മിനിറ്റില്‍ ചാങ്തെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ മുംബൈ സിറ്റി വിജയവും ഫൈനലും ഉറപ്പിച്ചു. വിക്രം പ്രതാപിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ചാങ്തെയുടെ ഗോള്‍

കഴിഞ്ഞ ദിവസം ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തി ഫൈനല്‍ ഉറപ്പിച്ച മോഹൻ ബഗാൻ ആകും ഫൈനലില്‍ മുംബൈ സിറ്റിയുടെ എതിരാളികള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular