Friday, May 17, 2024
HomeIndiaനീറ്റ് പരീക്ഷ റദ്ദാക്കാന്‍ തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം

നീറ്റ് പരീക്ഷ റദ്ദാക്കാന്‍ തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം

നീറ്റ് പരീക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം. നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ അച്ഛനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് പരീക്ഷയ്ക്ക് എതിരെ നിലപാട് ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയത്.

നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു.

നീറ്റ് കടമ്ബ കടക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമാണ് മന്ത്രിമാര്‍ നിരാഹാര സമരം ആരംഭിച്ചത്. മന്ത്രി ഉദയനിധി സ്റ്റാലിന്‍ ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

നീറ്റ് പരീക്ഷയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് റദ്ദാക്കും. ഈ ദിശയില്‍ സ്വീകരിക്കാന്‍ കഴിയാവുന്ന നിയമപരമായ നടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിച്ച്‌ വരികയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നീറ്റ് എന്ന മതില്‍ തകര്‍ന്നുവീഴുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular