Friday, May 3, 2024
HomeKeralaതുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില നിശ്ചലം

തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില നിശ്ചലം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 43,280 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5,410 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഇതോടെ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില ഉള്ളത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ചയുടെ തുടക്കത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ സ്വര്‍ണവില ഇടിഞ്ഞിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണവ്യാപാരം ഇടിവിലാണ്. സ്വര്‍ണം ഔണ്‍സിന് 1.87 ഡോളര്‍ ഇടിഞ്ഞ് 1,889.52 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മുൻ മാസങ്ങളിലെ വില കണക്കാക്കുമ്ബോള്‍ ഈ വില നിലവാരം താരതമ്യേന താഴ്ന്ന നിലയിലാണ്. അടുത്തിടെ ആഗോള വില 2,000 ഡോളര്‍ വരെ പിന്നിട്ടിരിന്നു. ദീര്‍ഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ സ്വര്‍ണം വാങ്ങാവുന്നതാണ്. സ്വര്‍ണാഭരണ പ്രേമികളെ സംബന്ധിച്ച്‌ നിലവിലെ വില ഏറെ ആകര്‍ഷകമാണ്.

പീഡനത്തിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചില്‍ഡ്രൻസ് ഹോമില്‍ തൂങ്ങിമരിച്ച നിലയില്‍

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 76.50 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 612 രൂപയും, 10 ഗ്രാം വെള്ളിക്ക് 765 രൂപയുമാണ് വില നിലവാരം. ഒരു കിലോ വെള്ളിക്ക് 76,500 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular