Friday, May 3, 2024
HomeKeralaകൊടകരയില്‍ ഇക്കുറി ഓണത്തിന് നാടന്‍ പൂക്കളം

കൊടകരയില്‍ ഇക്കുറി ഓണത്തിന് നാടന്‍ പൂക്കളം

കൊടകര: ഓണത്തിന് കൊടകരയിലുള്ളവര്‍ക്ക് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി പുറംനാടുകളില്‍ നിന്ന് വരേണ്ടതില്ല. കുടുംബശ്രീ പ്രവര്‍ത്തകരുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ശനിയാഴ്ച മനക്കുളങ്ങര വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്ബിളി സോമന്‍ നിര്‍വഹിച്ചു.

പഞ്ചായത്തിലെ 19 വാര്‍ഡുകളിലായി ഒരേക്കറിലേറെ സ്ഥലത്താണ് 30 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ ചെണ്ടുമല്ലി കൃഷി ചെയ്തത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 12,000 ഹൈബ്രീഡ് ഇനം തൈകളാണ് നട്ടത്. 50,000 രൂപ പദ്ധതിക്കായി ചെലവഴിച്ചു. ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ രണ്ടുമാസം മുമ്ബാണ് ഇവ കുടുംബശ്രീ ഗ്രൂപ്പുകള്‍ നട്ടത്.

ചെണ്ടുമല്ലി കൃഷിയിലൂടെ മികച്ച ഉല്‍പാദനവും വരുമാനവും ലഭ്യമാക്കാന്‍ ഓരോ ഗ്രൂപ്പിനും കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിളവെടുത്ത പൂക്കള്‍ കുടുംബശ്രീയുടെ ഓണം സ്റ്റാളിലൂടെ വിറ്റഴിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular