Tuesday, May 21, 2024
HomeIndiaമൈഗ്രെയ്ൻ മരണകാരണമാണോ? തലവേദനയ്ക്ക് പിന്നാലെ ദന്തഡോക്ടര്‍ ഉറക്കത്തില്‍ മരിച്ച സംഭവം ചര്‍ച്ചയായി

മൈഗ്രെയ്ൻ മരണകാരണമാണോ? തലവേദനയ്ക്ക് പിന്നാലെ ദന്തഡോക്ടര്‍ ഉറക്കത്തില്‍ മരിച്ച സംഭവം ചര്‍ച്ചയായി

ന്യൂഡെല്‍ഹി: നമ്മളില്‍ പലരും തലവേദനയെ നിസ്സാരമായി അവഗണിക്കുന്നു. ചിലപ്പോള്‍ ഇത് മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം അല്ലെങ്കില്‍ മൈഗ്രേൻ പോലും ആകാം.
അതിനാല്‍, കഠിനമായ തലവേദനയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. മംഗ്ളൂറില്‍ സ്വാതി ഷെട്ടിയെന്ന 24 കാരിയായ ദന്തഡോക്ടരുടെ മരണം ദിവസങ്ങള്‍ക്ക് മുമ്ബ് ചർച്ചയായിരുന്നു. രാത്രിയില്‍ കടുത്ത തലവേദന അനുഭവപ്പെട്ടതിന് പിന്നാലെ രാത്രി ഉറക്കത്തിലാണ് അവർ മരണപ്പെട്ടത്.

മൈഗ്രേൻ മരണത്തിന് കാരണമാകുമോ?

നിങ്ങള്‍ക്ക് കടുത്ത മൈഗ്രേൻ ഉണ്ടെങ്കില്‍, ചില സന്ദർഭങ്ങളില്‍ അത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും, ഇത് രോഗിയുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും ഗുരുഗ്രാം പാരസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ. നിതിഷ ഗോയല്‍ പറയുന്നു. സ്ട്രോക്ക് അല്ലെങ്കില്‍ മൈഗ്രെയ്ൻ കാരണം തലച്ചോറിലേക്കുള്ള രക്ത വിതരണം തടസപ്പെടാം, ഇത് മൂലം ഞരമ്ബുകളെ ബാധിക്കുന്നു, എന്നിരുന്നാലും അതിൻ്റെ ഫലങ്ങള്‍ വളരെക്കാലം കഴിഞ്ഞ് കാണുന്നു. അമേരിക്കൻ മൈഗ്രെയ്ൻ ഫൗണ്ടേഷൻ്റെ അഭിപ്രായത്തില്‍, രക്തം കട്ടപിടിക്കല്‍, നീർവീക്കം അല്ലെങ്കില്‍ ധമനികളിലെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ എന്നിവ മൂലം സ്ട്രോക്ക് ഉണ്ടാകാം.

മൈഗ്രേൻ അവഗണിക്കരുത്

നിങ്ങള്‍ മൈഗ്രേൻ കൊണ്ട് ബുദ്ധിമുട്ടുകയും തലവേദനയ്‌ക്കൊപ്പം കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ സംസാരിക്കാനും തോളില്‍ ചലിപ്പിക്കാനും ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, അത് അവഗണിക്കരുത്. നിങ്ങളുടെ തലവേദന 72 മണിക്കൂറിനുള്ളില്‍ ശമിക്കുകയോ കുറയുകയോ ചെയ്യുന്നില്ലെങ്കില്‍, താമസമില്ലാതെ ഡോക്ടറെ സമീപിക്കുക.

മൈഗ്രേൻ ലക്ഷണങ്ങള്‍

* മൈഗ്രെയ്ൻ ഉണ്ടാകുമ്ബോള്‍, പേശികളുടെ ബലഹീനത, കാഴ്ചയില്‍ ബുദ്ധിമുട്ട്, പേശികള്‍ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.
* സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, വിശപ്പ് കൂടല്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സംഭവിക്കാം.
* ചുമ, തുമ്മല്‍ എന്നിവയും ഉണ്ടാകാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular