Saturday, May 18, 2024
HomeIndiaബിഹാര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ആംബുലന്‍സിനെ തടഞ്ഞ് പൊലീസ്

ബിഹാര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ആംബുലന്‍സിനെ തടഞ്ഞ് പൊലീസ്

ട്ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസ് തടഞ്ഞ് നിര്‍ത്തി പൊലീസ്. പട്നയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിയിരുന്ന രോഗിയെയാണ് പൊലീസ് റോഡില്‍ തടഞ്ഞുനിര്‍ത്തിയത്.

സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന ആംബുലൻസിയില്‍ രോഗി കിടക്കുന്നതും സമീപത്തായി ബന്ധു കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം കാലിത്തീറ്റ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് കുടചൂടി പിടിച്ചുനില്‍ക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ബിഹാറില്‍ നിലനില്‍ക്കുന്ന വി.വി.ഐ.പി സമ്ബ്രദായമാണെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വിമര്‍ശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular