Sunday, May 19, 2024
HomeIndia'കിട്ടുമ്ബോ സന്തോഷവും കിട്ടാത്തപ്പോള്‍ വിഷമവും, മനുഷ്യരല്ലേ'; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി ഇന്ദ്രന്‍സ്

‘കിട്ടുമ്ബോ സന്തോഷവും കിട്ടാത്തപ്പോള്‍ വിഷമവും, മനുഷ്യരല്ലേ’; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി ഇന്ദ്രന്‍സ്

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി നടന്‍ ഇന്ദ്രന്‍സും. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്.

അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടാത്തതിലെ ദുഃഖം മാറിയില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘കിട്ടുമ്ബോ സന്തോഷവും കിട്ടാത്തപ്പോള്‍ വിഷമവും. മനുഷ്യരല്ലേ.’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അഭിനയജീവിതത്തില്‍ നേരത്തെ ഉത്തരവാദിത്തമുണ്ട്. കൊവിഡ് കാലത്തെ കഷ്ടപ്പാടിന്റെ ഫലം നേരത്തെ ജനങ്ങളില്‍ നിന്നും കിട്ടിയിരുന്നുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇന്ദ്രന്‍സ് പറഞ്ഞു.

സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ സങ്കടമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ അതീവ സന്തോഷമാണെന്നും ഇന്ദ്രന്‍സിന്റെ ഭാര്യ പ്രതികരിച്ചു. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. 2021ലെ മികച്ച മലയാളം സിനിമ പുരസ്‌കാരവും ഹോമിന് ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular