Tuesday, May 7, 2024
HomeCinemaഅവാര്‍ഡുകള്‍ വാരിക്കൂട്ടി ആര്‍.ആര്‍.ആറും ഗംഗുഭായ് കത്തിയവാഡിയും

അവാര്‍ഡുകള്‍ വാരിക്കൂട്ടി ആര്‍.ആര്‍.ആറും ഗംഗുഭായ് കത്തിയവാഡിയും

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആറും സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡിയും ഷൂജിത്ത് സര്‍ക്കാറിന്റെ ഹിന്ദി ചിത്രം സര്‍ദാര്‍ ഉദ്ദവും.

മികച്ച ജനപ്രിയ ചിത്രം, പശ്ചാത്തല സംഗീതം, സ്റ്റണ്ട് കൊറിയോഗ്രാഫര്‍, മികച്ച ഗായകൻ, കൊറിയോഗ്രാഫര്‍, സ്പെഷല്‍ ഇഫക്‌ട്സ് എന്നീ പുരസ്കാരങ്ങള്‍ ആര്‍.ആര്‍.ആര്‍ സ്വന്തമാക്കി. ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനും പ്രേം രക്ഷിതിന് നൃത്തസംവിധാനത്തിനും പുരസ്കാരം ലഭിച്ചു. മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി അവാര്‍ഡ് ആര്‍.ആര്‍.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോള്‍ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു.

സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ മികച്ച തിരക്കഥ, എഡിറ്റിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.

ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്ത് വിക്കി കൗശല്‍ മുഖ്യവേഷത്തിലെത്തിയ ഹിന്ദി ചിത്രം ‘സര്‍ദാര്‍ ഉദ്ദം’ മികച്ച ഹിന്ദി ചിത്രം, വസ്ത്രാലങ്കാരം, മികച്ച കാമറ, ഓഡിയോഗ്രാഫി, പ്രൊഡക്ഷൻ ഡിസൈനര്‍ എന്നിവക്കുള്ള പുരസ്കാരങ്ങളാണ് നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular