Friday, May 17, 2024
HomeIndiaഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്ര നേതാക്കള്‍

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്ര നേതാക്കള്‍

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രനേതാക്കള്‍. ഈ ആഘോഷവേളയില്‍, അളവറ്റ ഔദാര്യം നല്‍കുന്ന പ്രകൃതിയോട് നന്ദി പ്രകാശിപ്പിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി.

ഈ വിളവെടുപ്പ് ഉത്സവം ഐശ്വര്യം ചൊരിയട്ടെയെന്നും എല്ലാവരിലും മൈത്രിയുടെ വികാരമുണ്ടാകട്ടെയെന്നും അവര്‍ ആശംസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിലാണ് ഓണാശംസകള്‍ നേര്‍ന്നത്. നിങ്ങളുടെ ജീവിതത്തില്‍ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വര്‍ഷിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറി, അത് കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഓണാശംസകള്‍ നേര്‍ന്നു. പരസ്പര സ്‌നേഹവും പൊരുത്തവും ഉള്ള ഒരു ജനതയായി മാറാനും എല്ലാവരെയും തുല്യരായി കാണാനും നമുക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം മലയാളത്തില്‍ ആശംസിച്ചു. പൂക്കളവും സദ്യയും സന്തോഷവും നിറഞ്ഞ ഓണാശംസകളും അദ്ദേഹം മലയാളികള്‍ക്ക് നേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular