Monday, May 20, 2024
HomeKeralaമൂന്നാംവയസ്സ് മുതല്‍ കരാട്ടേ പഠനം; ലോക ചാമ്ബ്യൻഷിപ്പിനൊരുങ്ങി സാനിയ

മൂന്നാംവയസ്സ് മുതല്‍ കരാട്ടേ പഠനം; ലോക ചാമ്ബ്യൻഷിപ്പിനൊരുങ്ങി സാനിയ

കാക്കനാട്: 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കരാട്ടേ ലോക ചാമ്ബ്യൻഷിപ്പിലേക്ക് യോഗ്യതനേടി കാക്കനാട് സ്വദേശി സാനിയ അനീഷ്.

ജീവിത പ്രാരബ്ധങ്ങളോട് പൊരുതിയാണ് പത്താംക്ലാസുകാരിയുടെ അഭിമാന നേട്ടം.സെപ്റ്റംബര്‍ 21ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് കരാട്ടേ ലോക ചാമ്ബ്യൻഷിപ് മത്സരം.

മൂന്നാംവയസ്സിലാണ് സാനിയ കരാട്ടേ പഠനം തുടങ്ങിയത്. നാലാംവയസ്സില്‍ ആലുവയില്‍ നടന്ന മത്സരത്തില്‍ ആദ്യമെഡല്‍ നേട്ടം. ലോക ചാമ്ബ്യൻഷിപ്പിനുള്ള യോഗ്യതയിലേക്ക് എത്താൻ ഈ കൊച്ചുമിടുക്കി താണ്ടിയ വഴികള്‍ ഏറെയാണ്. സംസ്ഥാന- ജില്ല തലങ്ങളില്‍ നിരവധി മെഡല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മൈസൂരില്‍ നടന്ന നാഷനല്‍ ചാമ്ബ്യൻഷിപ്പില്‍ വിജയിച്ചാണ് അണ്ടര്‍ 15 ലോക ചാമ്ബ്യൻഷിപ്പിന് യോഗ്യതനേടിയത്. ഇതുവരെ പങ്കെടുത്ത എല്ലാ ചാമ്ബ്യൻഷിപ്പിലും ഫൈറ്റിങ് വിഭാഗത്തില്‍ സാനിയ ഒന്നാംസ്ഥാനം സ്വന്തമാക്കി.

ജീവിത കഷ്ടതകള്‍ മറികടന്ന് പൊരുതിനേടിയ വിജയത്തിന്റെ സന്തോഷങ്ങള്‍ക്കിടയിലും ലോക ചാമ്ബ്യൻഷിപ്പിന് മറ്റുള്ള മത്സാരാര്‍ഥികളെപോലെ തനിക്കും കൂട്ടിനായി മാതാപിതാക്കളില്‍ ഒരാളെയെങ്കിലും കൊണ്ടുപോകാൻ കഴിയാത്തത് സാനിയയെ സങ്കടപ്പെടുത്തുന്നു.

കരാട്ടേ പരിശീലനത്തിനും മത്സരങ്ങള്‍ക്കും സ്പോണ്‍സറെ കണ്ടത്തിത്തരണമെന്നാണ് സാനിയയുടെ അപേക്ഷ. ദേശീയ കോച്ചായ എ.എസ്. സുമയുടെ കീഴിലാണ് പരിശീലനം. എറണാകുളം സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ സാനിയ കാക്കനാട് തുതിയൂര്‍ പുത്തലത്ത് അനീഷ് ജോസഫ്-ശാരിക ദമ്ബതികളുടെ മൂന്ന് മക്കളില്‍ മൂത്തവളാണ്. സാരംഗ് ആന്റണി, സംഗീത് ആന്റണി എന്നിവരാണ് സഹോദരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular