Thursday, May 9, 2024
HomeUncategorizedരാജ്യാന്തര ഫുട്ബാള്‍ വിട്ട് ജോര്‍ഡി ആല്‍ബ

രാജ്യാന്തര ഫുട്ബാള്‍ വിട്ട് ജോര്‍ഡി ആല്‍ബ

ഡ്രിഡ്: സ്പെയിനിനൊപ്പം യൂറോപ്യൻ ചാമ്ബ്യൻഷിപ്പും നേഷൻസ് ലീഗുമടക്കം നേടിയ ഇതിഹാസ താരം ജോര്‍ഡി ആല്‍ബ രാജ്യാന്തര സോക്കറില്‍നിന്ന് വിരമിച്ചു.

34കാരനായ താരം ദേശീയ ടീം വിടുകയാണെന്ന് സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷനാണ് പ്രഖ്യാപിച്ചത്.

2011 ഒക്ടോബര്‍ 11ന് ആദ്യമായി സ്പാനിഷ് ജഴ്സിയില്‍ കളി തുടങ്ങിയ താരം യൂറോ 2012 ഫൈനലില്‍ ഇറ്റലിക്കെതിരെ വമ്ബൻ ജയവുമായി മടങ്ങിയ സ്പാനിഷ് ടീമിനായി ഗോള്‍ നേടിയിരുന്നു. നീണ്ട 12 വര്‍ഷത്തിനിടെ 92 തവണ ദേശീയ ടീമിനായി ഇറങ്ങി ഒമ്ബതു ഗോളുകള്‍ കുറിച്ചിട്ടുണ്ട്.

മൂന്ന് ലോകകപ്പ്, അത്രയും യൂറോപ്യൻ ചാമ്ബ്യൻഷിപ്, ലണ്ടൻ ഒളിമ്ബിക് ഗെയിംസ്, കോണ്‍ഫെഡറേഷൻസ് കപ്പ് എന്നിവയിലും ടീമിനൊപ്പം ബൂട്ടുകെട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular