Friday, May 3, 2024
HomeKeralaഉത്സവച്ഛായയില്‍ കുട്ടികളുടെ പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം

ഉത്സവച്ഛായയില്‍ കുട്ടികളുടെ പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം

കൊടുങ്ങല്ലൂര്‍: എടവിലങ്ങ് കാര മാരുതിപുരം കലാക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ ഉത്സവഛായയില്‍ കുട്ടികളുടെ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു.

മാരുതിപുരം ശ്രീകൃഷ്ണമാരുതി ക്ഷേത്രാങ്കാണത്തില്‍ നടന്ന അരങ്ങേറ്റം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി മാറി. ശ്രീകൃഷ്ണമാരുതി ക്ഷേത്രത്തിന്റെ ചിത്ര പ്രകാശനവും നടന്നു. കേരള സംഗീത നാടക അക്കാഡമി ചെയര്‍മാൻ പത്മശ്രീ മട്ടന്നൂര്‍ ശങ്കരൻകുട്ടി മാരാര്‍ ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഇ.ടി. ടൈസണ്‍ എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു. സജുചന്ദ്രൻ, ശ്രീനാരായണപുരം തിലകൻ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുശാന്തി സ്വാഗതം പറഞ്ഞു. ക്ഷേത്രം തന്ത്രി ശ്രീജിത്ത് ശാന്തി ക്ഷേത്രത്തിന്റെ ചിത്ര പ്രകാശനം നടത്തി. ശ്രീമാരുതീപുരം ദേവദാസിന്റേയും അരുണ്‍ശങ്കറിന്റേയും ശിക്ഷണത്തിലാണ് പതിനെട്ടോളം കുട്ടികള്‍ പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular