Saturday, May 18, 2024
HomeGulfകൈരളി സലാലയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കൈരളി സലാലയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ലാല: കൈരളി സലാലയില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഡബിള്‍സ് ടൂര്‍ണമെന്റില്‍ അജിതും ഹാഷിമും വിജയികളായി.

ഇരുപത് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ദിനേശും നിസാറുമടങ്ങിയ ടീമാണ്‌ രണ്ടാമതെത്തിയത്. വിജയികള്‍ക്ക് ബദര്‍ സമ മാനേജര്‍ അബ്‌ദുല്‍ അസീസ്, ഹസന്‍ തബൂക്ക്, മുനീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൈരളി കേന്ദ്രനേതാക്കള്‍ സംബന്ധിച്ചു. വി.ആര്‍. മനോജ് , അബ്ദുല്ല കുട്ടി, ആന്റണി, ഷെമീന അൻസാരി, ഷെഹീര്‍, അനൂപ്, സിയാദ് എന്നിവര്‍ നേതൃത്വം നല്‍‌കി. കൈരളിയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ്‌ ടൂര്‍ണമെന്റ് ഒരുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular