Saturday, May 4, 2024
HomeKeralaജി 20 ഉച്ചകോടി ; ന്യൂദല്‍ഹിയില്‍ കര്‍ശന ഗതാഗത ക്രമീകരണം

ജി 20 ഉച്ചകോടി ; ന്യൂദല്‍ഹിയില്‍ കര്‍ശന ഗതാഗത ക്രമീകരണം

ന്യൂദല്‍ഹി: ജി 20 ഉച്ചകോടി നടക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ശന ഗതാഗത ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മധ്യ ദല്‍ഹിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5 മുതല്‍ തുടങ്ങിയ നിയന്ത്രണം ഞായറാഴ്ച രാത്രി 11.59 വരെ തുടരും. റിംഗ് റോഡിലും ദല്‍ഹിയുടെ അതിര്‍ത്തിയിലേക്കും മാത്രമേ ബസുകള്‍ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ.ഞായറാഴ്ച രാത്രി വരെ, ഈ പ്രദേശത്തെ താമസക്കാര്‍ക്കും അംഗീകൃത വാഹനങ്ങള്‍ക്കും അടിയന്തര സാഹചര്യത്തില്‍ കടന്നുപോകേണ്ട വാഹനങ്ങള്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.

വിമാനത്താവളത്തിലേക്കോ റെയില്‍വേ സ്റ്റേഷനിലേക്കോ യാത്ര ചെയ്യുന്ന താമസക്കാര്‍ക്കും യാത്രക്കാര്‍ക്കും റിംഗ് റോഡിനപ്പുറം ന്യൂദല്‍ഹി ജില്ലയിലേക്ക് റോഡ് ശൃംഖലയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കും. ഞായറാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ കുറഞ്ഞത് 16 റോഡുകളും ജംഗ്ഷനുകളും നിയന്ത്രിത സോണ്‍ II ആയി കണക്കാക്കും. ഐടിഒയിലെ ഡബ്ല്യു-പോയിന്റ്, എ-പോയിന്റ്, ഡിഡിയു മാര്‍ഗ്, വികാസ് മാര്‍ഗ് മുതല്‍ നോയിഡ ലിങ്ക് റോഡ്-പുഷ്ത റോഡ്, ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്, ഡല്‍ഹി ഗേറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ദല്‍ഹിയിലേക്കുള്ള ചരക്ക് വാഹനങ്ങളുടെ പ്രവേശനം തടഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജോക്രി അതിര്‍ത്തിയില്‍ നിന്ന് ബസുകള്‍ക്കും പ്രവേശിക്കാന്‍ കഴിയില്ല. ജി 20 ഉച്ചകോടി നടക്കുന്ന സ്ഥലങ്ങളിലും പ്രതിനിധികള്‍ക്കുള്ള ഹോട്ടലുകളിലും അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. 10,000 ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ വിവിധ ജംഗ്ഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്

തപാല്‍, മെഡിക്കല്‍ സേവനങ്ങള്‍, പാത്തോളജി ലാബുകള്‍ വഴി സാമ്ബിള്‍ ശേഖരണം തുടങ്ങിയ അവശ്യ സേവനങ്ങള്‍ നഗരത്തില്‍ എവിടെയും അനുവദിക്കും. നഗരത്തില്‍ ആംബുലന്‍സുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും പൊലീസ് അറിയിച്ചു.

വിനോദസഞ്ചാരികളെ യാത്ര ചെയ്യാന്‍ അനുവദിക്കുമെങ്കിലും ആവശ്യപ്പെടുമ്ബോള്‍ ശരിയായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.
വഴികളും വേദികളും ഹോട്ടലുകളും സുരക്ഷിതമാക്കാന്‍ 180 വാഹനങ്ങളും 950 ഇരുചക്രവാഹനങ്ങളും പൊലീസ് വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങള്‍ തകരാറിലായാല്‍ ഉടനടി ശ്രദ്ധിക്കാന്‍ എണ്‍പത് ക്രെയിനുകള്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.വിദേശ പ്രതിനിധികള്‍ പോകേണ്ട വഴികളില്‍ ദുരന്തനിവാരണ വാഹനങ്ങള്‍ ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular