Saturday, May 18, 2024
HomeKeralaഅതിര്‍ത്തിയിലേയ്‌ക്ക് സൈനികര്‍ക്ക് പകരം ഇനി MULE

അതിര്‍ത്തിയിലേയ്‌ക്ക് സൈനികര്‍ക്ക് പകരം ഇനി MULE

ഭാവിയിലെ വെല്ലുവിളികളെയും ആക്രമണങ്ങളെയും നേരിടാൻ തക്ക വണ്ണം ആധുനികമാകുകയാണ് ഇന്ത്യൻ സൈന്യം . ഇതിന്റെ ഭാഗമായി ഗവേഷണ വിഭാഗം വരും തലമുറയ്‌ക്കായി നിരവധി നൂതന ആയുധങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത് .

അതിലൊന്നാണ് മള്‍ട്ടി പര്‍പ്പസ് ഉപകരണമായ MULE . ഈ ആയുധം ഉപയോഗിച്ച്‌, ശത്രു പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഓപ്പറേഷൻ നടത്താം. അതിര്‍ത്തിയിലേക്ക് സൈനികരെ അയക്കേണ്ട സാഹചര്യം ഉണ്ടാകില്ല.

ജമ്മുവില്‍ സംഘടിപ്പിച്ച പ്രതിരോധ പ്രദര്‍ശനത്തില്‍ സൈന്യം ഈ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്തു. സ്വകാര്യ മേഖലയിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് സൈന്യം ഇത് നിര്‍മ്മിച്ചത്.ഈ ആയുധത്തിന്റെ മൊത്തം പേലോഡ് കപ്പാസിറ്റി 12 കിലോയാണെന്ന് സൈന്യവുമായി സഹകരിച്ച്‌ ആയുധം വികസിപ്പിച്ച എആര്‍സി വെഞ്ച്വേഴ്സിലെ ആര്‍ ആൻഡ് ഡി എഞ്ചിനീയര്‍ ആര്യൻ സിംഗ് പറഞ്ഞു.

ഈ ഉപകരണത്തില്‍ ആയുധങ്ങളും തെര്‍മല്‍ ക്യാമറകളും സ്ഥാപിക്കാവുന്നതാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഇതിന് ഏത് ഭൂപ്രദേശത്തും പ്രവര്‍ത്തിക്കാൻ കഴിയും. വിവരങ്ങള്‍ ശേഖരിക്കാനും യുദ്ധ ദൗത്യങ്ങളിലും ഇത് ഉപയോഗിക്കാം. ഇതിന് 45 ഡിഗ്രി വരെ ചരിവുള്ള കുന്നുകള്‍ കയറാനും പടികള്‍ കയറാനും കഴിയും. ഇത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാം, വൈഫൈ, എല്‍ടിഇ വഴിയും ഉപയോഗിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular