Sunday, May 19, 2024
HomeKeralaനഗരസഭ ഓഫിസിന് മുന്നിലെ മരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധം

നഗരസഭ ഓഫിസിന് മുന്നിലെ മരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധം

ഗുരുവായൂര്‍: നഗരസഭ ഓഫിസ് മന്ദിരത്തിനുമുന്നില്‍ വര്‍ഷങ്ങളായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചതില്‍ പ്രതിപക്ഷ നേതാവ് കെ.പി.

ഉദയൻ പ്രതിഷേധിച്ചു. കാരണമില്ലാതെ പത്തോളം മരങ്ങള്‍ മുറിച്ചുമാറ്റിയത് ചെയര്‍മാനും മരംമുറിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും ജനങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, നഗരസഭ വളപ്പില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ശിഖരങ്ങള്‍ വീണ് അപകടം സംഭവിക്കാൻ തുടങ്ങിയതിനാലാണ് മരങ്ങള്‍ മുറിച്ചതെന്ന് ചെയര്‍മാൻ എം. കൃഷ്ണദാസ് വിശദീകരിച്ചു. 30 വര്‍ഷം മുമ്ബ് നട്ട അലങ്കാര മരങ്ങളാണിവ. മരങ്ങള്‍ പൂര്‍ണമായി നശിപ്പിക്കാതെ ഇനിയും വളരുന്ന രീതിയിലാണ് മുറിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular