Sunday, May 19, 2024
HomeIndiaമുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച്‌ ഏഴുമരണം: 39 പേര്‍ക്ക് പരുക്ക്

മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച്‌ ഏഴുമരണം: 39 പേര്‍ക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച്‌ ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മുംബൈ ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്.

പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്‌ബിടി ട്രോമ സെന്റര്‍, കൂപ്പര്‍ ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയ ഉടൻ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular