Friday, May 3, 2024
HomeKeralaതുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, അറിയാം ഇന്നത്തെ നിരക്കുകള്‍

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, അറിയാം ഇന്നത്തെ നിരക്കുകള്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വര്‍ണത്തിന് 200 രൂപയാണ് ഉയര്‍ന്നത്.

ഇതോടെ, ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 42,200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ ഉയര്‍ന്ന്, 5,275 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 80 രൂപയാണ് കൂടിയത്.

കഴിഞ്ഞ വാരങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിനു ശേഷമാണ് ഇന്നലെ മുതല്‍ സ്വര്‍ണവില തിരിച്ചുകയറാൻ തുടങ്ങിയത്. ഈ മാസത്തെ ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ ഒരു പവൻ സ്വര്‍ണത്തിന് 42,680 രൂപ എന്നതാണ് ഈ മാസത്തെ ഉയര്‍ന്ന വില നിലവാരം. അതേസമയം, ഒക്ടോബര്‍ 5-ന് രേഖപ്പെടുത്തിയ ഒരു പവൻ സ്വര്‍ണത്തിന് 41,920 എന്നതാണ് ഈ മാസത്തെ താഴ്ന്ന നിരക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular