Monday, May 20, 2024
HomeKeralaസംസ്ഥാനത്ത് പൈനാപ്പിള്‍ വില റെക്കോഡ് ഉയരത്തില്‍

സംസ്ഥാനത്ത് പൈനാപ്പിള്‍ വില റെക്കോഡ് ഉയരത്തില്‍

കൊച്ചി: സംസ്ഥാനത്ത് പൈനാപ്പിള്‍ വില കുതിച്ചുയരുന്നു. 60 മുതല്‍ 65 വരെയാണ് വിപണിയില്‍ ഒരു കിലോ പൈനാപ്പിളിന്‍റെ വില.

വേനല്‍ കടുത്തതും ചൂട് കൂടിയതും ഉത്പാദനത്തിലുണ്ടായ കുറവുമാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഏറ്റവും ഉയര്‍ന്ന വിലയാണ് പൈനാപ്പിളിന്. ഒരു കിലേക്ക് 60 മുതല്‍ 65 രൂപ വരെ വിപണിയില്‍ വിലയുണ്ട്. വേനല്‍ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും കേരള വിപണിയില്‍ ആവശ്യം വര്‍ധിച്ചതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതലായി കയറ്റിയയക്കുന്നതും പൈനാപ്പിളിന്‍റെ വില വര്‍ധിക്കാനിടയാക്കി.

കടുത്ത ചൂടില്‍ പൈനാപ്പിള്‍ ചെടികളില്‍നിന്ന് വിത്ത് പൊട്ടാതെ വന്നതോടെ് നല്ലയിനം വിത്തുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് മുതല്‍ ഒമ്ബത് രൂപക്കുവരെ ലഭിച്ച വിത്തുകള്‍ക്ക് ഇപ്പോള്‍ 15 രൂപയാണ് വില.

വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉത്പാദനത്തില്‍ കനത്ത ഇടിവുണ്ടാകുമെന്ന് കർഷകർ അറിയിച്ചു. അതേസമയം, പൈനാപ്പിള്‍ വിത്ത് (കാനി) കിട്ടാത്ത സാഹചര്യമാണ്. മുൻപ് ഏഴ് രൂപ ഉണ്ടായിരുന്ന വിത്തിന് നിലവില്‍ 15 രൂപയാണ് വില. വില വര്‍ധിച്ചെങ്കിലും നല്ലയിനം വിത്തുകള്‍ ആവശ്യത്തിന് കിട്ടാനുമില്ല. വിത്ത് ലഭിക്കാതെ വന്നതോടെ വിളവെടുത്ത കൃഷിയിടങ്ങളില്‍ അടുത്ത കൃഷിയിറക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular