Monday, May 20, 2024
HomeKeralaമുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്തു തുടരാം; സെഷന്‍സ് കോടതി വിധിക്കു സ്‌റ്റേ

മുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്തു തുടരാം; സെഷന്‍സ് കോടതി വിധിക്കു സ്‌റ്റേ

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

കേസില്‍ മുഹമ്മദ് ഫൈസലിനു പത്തു വര്‍ഷം തടവു ശിക്ഷ വിധിച്ച സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇതിനെതിരെയാണ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനു പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു. സുപ്രീം കോടതി സ്‌റ്റേയോടെ ഫൈസലിന് എംപി സ്ഥാനത്തു തുടരാം.

നേരത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചത്.

മുന്‍ കേന്ദ്രമന്ത്രി പിഎം സയദിന്റെ മരുമകന്‍ മുഹമ്മദ് സാലിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നുപേരും കുറ്റക്കാരാണെന്നു കവറത്തി സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കു പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular