Saturday, May 18, 2024
HomeKeralaഅന്ധതയെ അതിജീവിച്ച്‌ സ്വന്തം വീട് കടമുറിയാക്കി ജയശ്രീ

അന്ധതയെ അതിജീവിച്ച്‌ സ്വന്തം വീട് കടമുറിയാക്കി ജയശ്രീ

കാഞ്ഞങ്ങാട്: അന്ധതയെ അതിജീവിച്ച്‌ സ്വന്തംവീട് കടമുറിയാക്കി പടന്നക്കാട് ലക്ഷംവീട് കോളനിയിലെ ജയശ്രീ. ഇവര്‍ക്ക് ലോക കാഴ്ച ദിനത്തില്‍ ആദരമൊരുക്കിയിരിക്കുകയാണ് കാഞ്ഞങ്ങാട് പാലിയേറ്റിവ് സൊസൈറ്റി.

ജനമൈത്രി പൊലീസുമായി സഹകരിച്ചാണ് ചടങ്ങ് നടത്തിയത്. ചുറ്റുംപടര്‍ന്ന ഇരുട്ടിനെ ജീവിതമെന്ന പ്രകാശം പരത്തി ഇല്ലാതാക്കുകയാണ് ജയശ്രീ.

ഇരുള്‍വീണ ജീവിത വഴികളെ പൊരുതി തോല്‍പ്പിക്കുന്നു. വീട് കടമുറിയാക്കി മാറ്റി അവര്‍ ഉപജീവന മാര്‍ഗമൊരുക്കി അതിലൂടെ സന്തോഷം കണ്ടെത്തുന്ന ജയശ്രീയെ കാഴ്ച ദിനത്തില്‍ ആദരിക്കാനായി മുന്നോട്ടെത്തിയ കാഞ്ഞങ്ങാട് പാലിയേറ്റീവ് സോസൈറ്റി മാതൃകയായി. വാര്‍ഡ് കൗണ്‍സിലര്‍ കെ. അനീഷ് അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടര്‍ ടി.വി. പ്രേമരാജ് ആദരിച്ചു. ജനമൈത്രി ബീറ്റ് ഓഫിസര്‍ കെ. രഞ്ജിത് കുമാര്‍ ഗോകുലാനന്ദൻ മോനാച്ച, പാലിയേറ്റിവ് നഴ്സ് മിനി ജോസഫ്, സിവില്‍ പൊലീസ് ഓഫിസര്‍ സനൂപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular