Sunday, May 19, 2024
HomeUncategorizedഒ.കെ.സി.കെ ഒമാൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഒ.കെ.സി.കെ ഒമാൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ത്ര: ഓവര്‍സീസ് കണ്ണൂര്‍ സിറ്റി കൂട്ടായ്മ (ഒ.കെ.സി.കെ ) ഒമാൻ സൗഹൃദ സംഗമം മത്രയിലെ കണ്ണൂര്‍ സിറ്റി ഹൗസില്‍ നടന്നു.

ഒമാനിലെ കണ്ണൂര്‍ സിറ്റി പ്രവാസികളുടെ കൂട്ടായ്മയായ ഒ.കെ.സി.കെ നവംബര്‍ 17ന് നടത്തുന്ന മെഗാ ഇവന്‍റായ ‘ഇശ്ഖേ സിറ്റി’യുടെ വിളംബര പരിപാടിയായാണ് മത്രയിലെ സിറ്റി സ്വദേശികള്‍ ഒത്തുചേര്‍ന്നത്.

അബ്ദുല്‍ മജീദ്, യാസര്‍, അൻവര്‍, ഷെഫീഖ്, ഫൈസല്‍, മഹറൂഫ് എന്നിവരോടൊപ്പം ഒ.കെ.സി.കെ വൈസ് ചെയര്‍മാൻ ശുഹൈബ് വാഴക്കുളങ്ങര, വൈസ് പ്രസിഡന്‍റ് സഫര്‍, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മഠത്തില്‍ എന്നിവരും പങ്കാളികളായി. ഒ.കെ.സി.കെ മെഗാ ഇവന്‍റ് പേര് നിര്‍ദേശ മത്സരത്തില്‍ പതിനാലോളം പേര് പങ്കെടുത്തു. അവയില്‍നിന്നും ”ഇശ്ഖേ സിറ്റി” എന്ന പേര് നിര്‍ദേശിച്ച വനിത ഗ്രൂപ്പിലെ സെറീന ഷുഹൈബ് സമ്മാനത്തിന്നര്‍ഹയായി.

ഒ.കെ.സി.കെ ചെയര്‍മാൻ ഹാരിസ് സാഹിബ്, കണ്ണൂര്‍ സിറ്റി ഭാഷ എഴുത്തുകാരി ഖയറുന്നിസ പാറപ്പുറത്ത്, എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജമാല്‍ കണ്ണൂര്‍ സിറ്റി എന്നിവര്‍ വിധികര്‍ത്താക്കളായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular